ലോകത്തിലെ എല്ലാ സംഭവങ്ങളും നല്ലതിന് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ അതോ എതിര്‍ക്കുമോ ? ... ഒരു പക്ഷെ അതല്പം ആശ്വാസം ഏകുന്നു എങ്കില്‍ അതങ്ങിനെ വിശ്വസിക്കാം അല്ലേ ? ... കുറച്ചല്പം സംശയിച്ചു ആണെന്കിലും വിശ്വസിക്കാന്‍ ഞാനങ്ങിനെ ശ്രമിക്കാറുണ്ട് .
ജീവിതത്തില്‍ എല്ലാം നമുക്കു നന്നായിത്തന്നെ സംഭവിക്കണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ?. ഒരു പക്ഷെ ഒരു ചെറിയ ദുഖം വലിയൊരു സുഖത്തിനു വേണ്ടിയായാലോ . അത് നല്ലതല്ലേ ? . പക്ഷെ അത് തിരിച്ചറിയാനാണ് ബുദ്ധിമുട്ട് . പലരും അദ്ദ്യമേ തളര്‍ന്നു പോകാറാണ് പതിവ് . സത്യം പറയാമല്ലോ ഈ ഞാനും . പിന്നീട് ആലോചിക്കും ... ഛേ മോശം വെറുതെ വിഷമിച്ചു . വേണ്ടായിരുന്നു ... അടുത്ത തവണ ... ഹാ കാണാം .. ഈ ഞാനുണ്ടല്ലോ ... എന്ത് മല മറിഞ്ഞാലും ശരി ... ദെ ... ഈ ചിരിച്ചുള്ള മുഖം .. അതങ്ങിനെതന്നെ ഇരിക്കും ... കളി നമ്മളോടോ ... എന്ന് ...
എവിടെ... വീണ്ടും തഥൈവ . ഇതെന്ടെ കാര്യം ... നിങ്ങളുടെയോ ?... പക്ഷെ ഞാന്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ അപൂര്‍വ്വം ചിലരുണ്ട് കേട്ടോ . എന്‍റെ ഒരു അടുത്ത സുഹൃത്ത് . അദ്ദേഹം വല്ലാതെ സന്തോഷിച്ചു കണ്ടാല്‍ ഉറപ്പിച്ചോളൂ എന്തോ പ്രശ്നത്തിലാണ് ആള്‍ എന്ന് . എനിക്കിതേ വരെ അങ്ങിനെയാകാന്‍ പറ്റിയിട്ടില്ലാ എന്ന് തുറന്നു സമ്മതിക്കട്ടെ ...
വല്ലാതെ ബോറടിക്കുന്നെന്കില്‍ വായിക്കണ്ട കേട്ടോ ...
Subscribe to:
Post Comments (Atom)
1 comment:
Adutha suhruthukalude peru vivarangal kude cherkamayirunu....
Post a Comment