Monday, October 27, 2008

എട്ടാം താള്‍ ... " ഫസിലിക്ക ..."

പെട്ടി ട്രെയിനില്‍ കയറ്റി വയ്ക്കുമ്പോള്‍ ഫസിലിക്കയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു . ഞാനത് കാര്യമാക്കിയില്ല . അദ്ദേഹം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല . പെട്ടികളെല്ലാം കയറ്റി ഏട്ടനേയും കൂട്ടി ഞാന്‍ പ്ലാട്ഫോമില്‍ ഇറങ്ങി ...

ഫസീലിക്ക തിരിഞ്ഞു നില്‍ക്കുകയായിരുന്നു ... ഒന്നും മിണ്ടാതെ . " ഫസിലിക്കാ ... " . ഞാന്‍ വിളിച്ചു ... " അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..." ഇനി നമുക്കു അവിടെ വച്ചു കാണാം ..." .. എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ യാത്ര പറഞ്ഞു ... സന്തോഷം കൊണ്ടു വീര്‍പ്പു മുട്ടുകയായിരുന്നു ഞാന്‍ . നാലര വര്‍ഷങ്ങള്‍ക്കു ശേഷം നാടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ . മുംബൈ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടല്‍ ... അവിടെ ജീവിക്കുന്നവുടെ ഒരു സ്വപ്നമാണ് എന്നും ആ തിരക്കുകളില്‍ നിന്നുമുള്ള ഒരു രക്ഷപ്പെടല്‍ . തികച്ചും ശാന്തമായ ഒരിടത്തേക്ക് ഉള്ള ഒരു ട്രാന്‍സ്ഫര്‍ .

പക്ഷെ എന്‍റെ സന്തോഷം ഒരു ഞൊടിയിടയില്‍ ഓടിയൊളിച്ചു . ഫസിലിക്ക തേങ്ങുകയായിരുന്നു ... ഒരു കുഞ്ഞിനെപ്പോലെ ... " താന്‍ വണ്ടിയില്‍ കയറി ഇരിക്കെടോ ... " എന്നെ വിളിക്കെണ്ടാ ... എനിക്ക് തന്നെ കാണുകയും വേണ്ടാ ... പൊയ്ക്കോ " ... ഒറക്കെ വിളിച്ചു പറഞ്ഞു ഫസിലിക്ക സ്റ്റേഷന് പുറത്തേക്ക് ഓടുകയായിരുന്നു ... അപ്പോള്‍ മാത്രമാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് കഴിഞ്ഞ ഒരു വര്‍ഷത്തെ സൌഹൃദത്തില്‍ അദ്ദേഹം എന്നെ ഒരു സുഹൃത്തിനുപരി ഒരു അനിയനെപ്പോലെ സ്നേഹിച്ചിരുന്നു എന്ന് ...

ട്രെയിന്‍ പതുക്കെ സ്റ്റേഷന്‍ വിട്ടു പോകുകയായിരുന്നു ... സ്റ്റേഷന്റെ ഗേറ്റിനു അടുത്തുള്ള ബഞ്ചില്‍ ഫസിലിക്ക ഇരിക്കുന്നുണ്ടായിരുന്നു ... എങ്ങോട്ടോ ദൃഷ്ടി പായിച്ചുകൊണ്ട് ...

ആ യാത്ര എന്തോ എനിക്ക് ആസ്വദിക്കാനായില്ല . ഫസിലിക്കയുടെ വിതുമ്പുന്ന മുഖമായിരുന്നു മനസ്സില്‍ ...

2 comments:

Jayasree Lakshmy Kumar said...

ഒരാൾ നാടണയുന്ന സന്തോഷത്തിൽ
മറ്റെയാൾ പ്രിയപ്പെട്ട ഒരു നാട്ടുകാരൻ വിട്ടുപോകുന്ന വിഷമത്തിൽ. പാവം ഫസിലിക്കയും എന്നെങ്കിലും നാടണയുമായിരിക്കും.

fazil Rahman said...

നാട് അണയാനുള്ള വെമ്പലില്‍ ഇന്നും ഫസില്‍ ഇക്ക അങ്ങ് ദൂരെ .. ആ കാത്തിരിപ്പിന് അന്ത്യമുണ്ടായില്ല ഇന്നും കാത്തിരിക്കുന്നു... .....