Sunday, September 28, 2008

എന്നെപ്പറ്റി രണ്ടു വാക്ക്

ഞാന്‍ വിനോദ് ... ഒരു പാടു അനുഭവ സമ്പത്ത് ഉണ്ടെന്നു ഞാന്‍ സ്വയമേ വിസ്വ്സിക്കുന്നെന്ടെന്കിലും അതില്ലെന്നു മറ്റുള്ളവരെപ്പോലെ എനിക്കും അറിയാവുന്ന സത്യം . ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്ന്നു അതിന്റെ നല്ല വശങ്ങളും അല്ലാത്തതും അറിയാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു .പഴമയോടുള്ള ഒരു വല്ലാത്ത അടുപ്പം ഇന്നും ഞാന്‍ ഭദ്രമായി കാത്തു സൂക്ഷിക്കുന്നു . അത് കൊണ്ടു തന്നെ എം ടിയും , സേതുവും , നന്തനാരും , മാധവിക്കുട്ടിയും എന്നും എന്റെ ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ തന്നെ . ജീവിതത്തില്‍ കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ചു എന്നെപ്പടിപ്പിച്ച അച്ഛനോടും അധ്യാപകരോടും എന്റെ കുറെ നല്ല പുസ്തകങ്ങളോടും പൂര്‍ണമായും കൂറ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം . ക്ഷമിക്കുക എന്നേ പറയാനുള്ളൂ ...

അവനവനെ പൂര്‍ണമായും മനസ്സിലാക്കാന്‍ ഇനിയും കഴിയാത്ത് ആ വൃന്ദത്തില്‍ ഞാനും ഒരംഗമാണ് എന്ന് തുറന്നു സമ്മതിക്കട്ടെ . വലിയൊരു ഒരു കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോകാറുണ്ട് എന്നുള്ളത് ഒരു സത്യം . പക്ഷെ ഈശ്വരകൃപയാല്‍ ഞാനെവിടെപ്പോയാലും എനിക്ക് പറ്റിയ കൂട്ടുകാരെ കണ്ടുമുട്ടാനും അവരുമായി നല്ല ചങ്ങാത്തം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട് , പലപ്പോഴും ഞാന്‍ ഒറ്റപ്പെട്ടു പോയിട്ടുന്ടെന്കിലും ശരി . യാത്രാ വിവരണങ്ങളും , പഴമ കോരി നിറച്ചിട്ടുള്ള കഥകളും , നോവലുകളും , കുറ്റാന്വേഷണ കഥകളും , വേദാന്ത പുസ്തകങ്ങളും എന്റെ ഇഷ്ട വയനോപാധികള്‍ ...

ഏകദേശം എന്നെപ്പറ്റി ഒരു രൂപരേഖ ഉണ്ടായിക്കാണും എന്ന് കരുതട്ടെ ... വരും താളുകളില്‍ എന്ത് എഴുതണം എന്ന് വ്യക്തം ആയ ധാരണ ഇല്ലെങ്കിലും മോശമാകാതിരിക്കാന്‍ ശ്രമിക്കാം ... നിര്‍ത്തട്ടെ