ഇതിന് കടപ്പാട് മുന്‍ പ്രസിഡണ്ട് ശ്രീ അബ്ദുല്‍ കലാം അവര്കളിലൂടെ " Light From many lamps" എന്ന പുസ്തകത്തിന് .
കുറെ വര്‍ഷങ്ങള്‍ക്കു മുന്പേ നടന്ന ഒരു സംഭവമാണ് . മധ്യ പൌരസ്ത്യ ദേശത്ത് എവിടെയോ നടന്ന ഒരു സംഭവം . അവിടെ മഹാനായൊരു രാജാവുണ്ടായിരുന്നു . നല്ലൊരു രാജ്യ തന്ത്രജ്ഞനും , കലാരസികനും അതോടൊപ്പം വിശാലമനസ്കനും ആയിരുന്നു അദ്ദേഹം .അതുകൊണ്ട് തന്നെ നല്ലൊരു പണ്ഡിത വൃന്ദവും അദേഹത്തിന്റെ സഭയിലുണ്ടായിരുന്നു .പരാജയങ്ങളും,ദുരന്തങ്ങളും , വിജയങ്ങളും മാറി മറഞ്ഞു വന്നിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ . അതിനാല്‍ത്തന്നെ ദുഖവും സന്തോഷവും അദ്ദേഹത്തെ മാറി മാറി പിടികൂടിയിരുന്നു . ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇതിലൊന്നും അകമഴിഞ്ഞ് ദുഖിക്കുകയോ മനം മറന്നു സന്തോഷിക്കുകയോ വേണ്ടെന്നു അദ്ദേഹത്തിന് അറിയാമായിരുന്നെന്കിലും , അറിയാതെ അതിന്റെ പിടിയില്‍പ്പെട്ടു പോയിരുന്നു അദ്ദേഹം . ഇതിന് ഒരറുതി വരുത്താന്‍ തീരുമാനിച്ചു അദ്ദേഹം . തന്‍റെ സഭാപണ്ടിതമാരെയെല്ലാം വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു . മാന്യരേ , നിങ്ങളെല്ലാവരും കൂടിയാലോചിച്ച് ഒരു വാക്യം ഉണ്ടാക്കണം . ആ വാക്ക്യം എന്നെ മതിമറന്നു സന്തോഷിക്കുന്നതില്‍ നിന്നും അത് പോലെ അകമഴിഞ്ഞ് ദുഖിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം . എല്ലാവരും രാപ്പകല്‍ ഭേദമന്യേ കൂടിയോലോചന തുടങ്ങി . ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ "Brain stroming" .അവസാനം അവോരൊരു വാക്യം നിര്‍മ്മിച്ച് രാജാവിനു കൊടുത്തു .രാജാവ് ആ വാക്യം സന്തോഷപൂര്‍വ്വം ഒരു സ്വര്‍ണ വലയത്തില്‍ ആലേഖനം ചെയ്തു സഭാ ഗൃഹ മധ്യത്തില്‍ തൂക്കിയിട്ടു . അതിലെഴുതിയിരുന്നത് ഇപ്രകാരമായിരുന്നു ...
"ഇതും കടന്നു പോകും " --- "This too shall pass away " ....
പിന്നീടുള്ള കാലം വിഷമാധിക്യത്തിലും സന്തോഷാധിക്യത്തിലും ഒരു പോലെ സ്ഥിത ചിത്തനായിരിക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചിരുന്നു .
ഇതു തന്നെയല്ലേ ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളതും ...
" Dukheshu anudvigna-manah sukhesu vigata-sprhah
veeta-raaga-bhaya-krodhah sthita-dhir munir uchyate "
ആരുടെ മനസ്സാണോ വിഷമ ഘട്ടങ്ങളില്‍ അനിയന്ത്രിതമായി ദുഃഖ സാഗരത്തില്‍ ആണ്ടുപോകാത്തത് അതുപോലെ സന്തോഷ ഘട്ടങ്ങളില്‍ മതി മറന്ന് ആനന്ദിക്കതിരിക്കുന്നതു , അദ്ദേഹത്തെ മനസ്സുറച്ച മുനി എന്ന് വിളിക്കാം --- ഭവദ് ഗീത
1 comment:
This too shall pass away..... Athu kalaki.
Post a Comment