എനിക്കോര്‍മ വയ്ക്കുമ്പോഴുള്ള മുത്തശ്ശിയെ കുറിച്ചുള്ള വിവരണങ്ങളില്‍ കൂടിയേ എനിക്ക് അവരെ അറിയൂ . എഴുപതുകളുടെ അവസാന പാദങ്ങളില്‍ , മുത്തശ്ശിയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണികളില്‍ ഒരാളായി ഞാന്‍ ജനിക്കുന്നതിനു മുന്പേ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിരുന്നു . അവസാന ഘട്ടങ്ങളില്‍ മുത്തശ്ശി പാടെ അന്ധയായിക്കഴിഞ്ഞിരുന്നു എന്നും കൂന്നു തുടങ്ങിയിരുന്നു എന്നും കേട്ടിട്ടുണ്ട് . എന്നിരുന്നാലും തന്‍റെ നോട്ടമെത്തിയില്ലെങ്കില്‍ ഒന്നും ശരിയാകില്ല എന്ന പിടിവാശിയോടെ എന്തിനും ഏതിനും മുത്തശ്ശി മുന്നില്‍ തന്നെയുണ്ടായിരുന്നു .
മുത്തശ്ശിക്ക് ആറ് മക്കളാണ് ... രണ്ടാമത്തെ മകളാണ് എന്‍റെ അമ്മമ്മ . ഈ ആറ് പേരുടേയും ഒത്തുകൂടല്‍ ഒരു രസമായിരുന്നു . മുത്തശ്ശി അവസാനം വരെ ഞങ്ങളുടെ കൂടെ തറവാട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത് .
പെണ്‍ സന്തതി വാഴില്ലെന്ന് പ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്ന് തലമുറ നിലനിര്‍ത്താന്‍ മുത്തശ്ശിയെ ഒന്നര വയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടു വരികയായിരുന്നു . പൂവന്‍ പഴത്തിന്റെ നിറമായിരുന്നു എന്‍റെ അമ്മക്ക് എന്ന് അവരുടെ മകളായ എന്‍റെ അമ്മമ്മ അഭിമാന പൂര്‍വ്വം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട് . നിങ്ങള്‍ക്കൊന്നും അതിന്‍റെ നാലിലൊന്ന് നിറം കിട്ടിയിട്ടില്ലെന്ന് അമ്മമ്മ പറയുമ്പോള്‍ അങ്ങനെയൊരു മുത്തശ്ശിയുടെ മൂന്നാം പരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷതോടൊപ്പം അതിന് കാരണമാകിയ മുത്തശ്ശിയെ കാണാന്‍ കഴിയാത്തതിന്റെ വിഷമവും എനിക്കുണ്ടായിരുന്നു . താന്‍ അങ്ങനെ വലിഞ്ഞു കയറി വന്നവളൊന്നും അല്ല . ഒരു കുട്ടിച്ചാക്കു നിറയെ പണ്ടവും ആയിട്ടാണ് താന്‍ വന്നതെന്ന് മുത്തശ്ശി ദേഷ്യം പിടിപ്പിക്കുമ്പോള്‍ പറയാറുണ്ടെന്ന് എന്‍റെ അമ്മ ഒരു ചെറു ചിരിയോടെ പറയാറുണ്ട് .
നേരിട്ടു കണ്ടിട്ടില്ലെന്കിലും പലരില്‍ നിന്നും കേട്ടിട്ടുള്ള വിവരങ്ങളാണ് മുകളില്‍ എഴുതിയിരിക്കുന്നത് . അവരെ കുറിച്ചുള്ള ആദ്യത്തെ ലേഖനമായിരിക്കണം ഇത് . എന്താണ് ഇപ്പോള്‍ ഇതെഴുതാനുള്ള കാരണം എന്ന് ചോദിച്ചാല്‍ അറിഞ്ഞു കൂടാ . ഒരു പക്ഷെ മുത്തശ്ശി വിചാരിച്ചു കാണും ഈ മൂന്നാം തല മുറക്കാരന്‍ ഇതെഴുതനം എന്ന് . അതങ്ങിനെ തന്നെയാകട്ടെ . .. മുത്തശ്ശിയുടെ ഇഷ്ടം പോലെ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment