ഈ പോസ്റ്റ് മുന്പേ ചെയ്തതായിരുന്നു .അപ്രതീക്ഷിതമായി എന്‍റെ കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ അത് വരെ ടൈപ്പ് ചെയ്തതെല്ലാം പൊയ്പ്പോയി .എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഞാന്‍ .ഒരു പക്ഷെ കുറെക്കൂടെ നല്ലരീതിയില്‍ പ്രസിധീകരിക്കാപ്പെടാനായിരിക്കും ഇതിന് യോഗം എന്ന് ഞാന്‍ കരുതി .എന്‍റെ ഭാഷാ പരിചയം അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ള സഞ്ജയന്‍ കൃതികളിലും , പുരാണ കഥകളിലും , കുറെ നല്ല കവിതകളിലും പിന്നെ ഞാന്‍ വായിച്ചിട്ടുള്ള ഗൃഹാതുരത ഉണര്‍ത്തുന്ന ഒരുപാടു നോവലുകളിലും ആയി ഒതുങ്ങുന്നു .വരും ലേഘനങ്ങളില്‍ കാണാനിടയുള്ള തെറ്റുകള്‍ക്കുള്ള ഒരു മുന്‍കൂര്‍ ജ്യാമ്യമല്ലേ ഇതെന്ന് ചോദിച്ചാല്‍ മടിയില്ലാതെ ഉത്തരം "അതെ" .സദയം ക്ഷമിക്കുക ....
പുതു തലമുറയ്ക്ക് പൊതുവെ സംഭവിക്കാറുള്ള ഇംഗ്ലീഷ് ഭാഷാഭ്രമം എനിക്കും സംഭവിച്ചു എന്ന് തുറന്നു സമ്മതിക്കട്ടെ .പുതുവാക്കുകള്‍ പഠിക്കാനും അത് പ്രയോഗിക്കാനും ഞാന്‍ ശ്രദ്ധിച്ചു .അതിന് മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നു . ഒപ്പം മലയാളത്തെയും ഞാന്‍ സ്നേഹിച്ചു , ബഹുമാനിച്ചു ...
ഈ താളുകള്‍ക്ക് പുറകിലുള്ള വലിയൊരു പ്രചോദനം എന്‍റെ കൂട്ടുകാരനാണ് .ആളൊരു തമിഴനാണ് .പക്ഷെ അദ്ദേഹത്തിന് തമിഴിനോടുള്ള സ്നേഹവും ബഹുമാനവും എന്നെ വല്ലാതെ സ്പര്‍ശിച്ചു .എന്നെ ഈയൊരു " സാഹസിത്തിനു " പ്രചോദിപ്പിച്ചത് അദ്ദേഹം തന്നെ .
3 comments:
അപ്പോല്‍ ഇനി ലേഖനങ്ങള്‍ എഴുതി തുടങ്ങൂ...
സന്തോഷം ... താങ്കളുടെ അഭ്പ്രായങ്ങള്‍ എഴുതണം ....
Post a Comment