ചൈനാ വാറിനു ശേഷം , അറുപതുകളില്‍ ...
പട്ടാള ട്രെയിനിംഗ് കഴിഞ്ഞ് കുഞ്ഞിരാമനു ആദ്യം കിട്ടിയ പോസ്റ്റിങ്ങ്, ലഡാക്കില്‍ . "ലെഫ്റ്റനന്റ് കുഞ്ഞിരാമന് റിപ്പോര്‍ട്ടിംഗ് സര്" എന്നും പറഞ്ഞു കൊണ്ട് നീട്ടി വലിച്ചു ഒരു സല്യൂട്ട് കൊടുത്തു, അധികാരിക്ക് കക്ഷി .
പൊടി മീശക്കാരന് കുഞ്ഞിരാമനെ അടിമുടി നോക്കി മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി അധികാരി പതുക്കെ അടുത്ത് വന്ന് ഒരു ചോദ്യം .
" സൊ ... കുഞ്ഞിരാമന് വിച്ച് പാര്‍ട്ട് ഓഫ് കേരള യു ആര് ഫ്രം ? " .
അതുപിന്നെ ... " ഐ ആം വെരി വെരി ഇരിഞ്ഞാലക്കുട സാര്‍" . ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ച തെങ്ങോല വരിയന് മാഷെ മനസ്സില്‍ വിചാരിച്ച് , " വില്ലിം ശേഷപ്പയ്യര്ക്ക് ( വില്ലിം ഷേക്ക് സ്പീര്‍ ) മനസ്സില്‍ ഒരു തേങ്ങ അടിച്ചു നമ്മുടെ കക്ഷി ഒരു കീറു കീറി .
കുഞ്ഞിരാമന്റെ മറുപടി കേട്ടതും അങ്ങേ തലയ്ക്കു അധികാരിയുടെ കണ്ണുകളില്‍ ഒരു തിളക്കം ...
" ഓഹോ ... ഐ ആം ആള്‍സോ ഫ്രം ഇരിഞ്ഞാലക്കുട . എഗാസ്റ്റ് "കൊണാട്ട് ഹില്‍സ്" ". അധികാരി മൊഴിഞ്ഞു .
ഓക്കേ സര് ... "സൊ ഹാപ്പി ടു സീ യു സര് " എന്ന് പറഞ്ഞു ഒന്ന് കൂടി ഭൂമി ദേവിയുടെ മാറില്‍ ഒരു ചവിട്ടു കൂടെ വച്ച് കൊടുത്തു തിരിഞ്ഞു നടക്കുമ്പോള്‍ കുഞ്ഞിരാമന് ഒരു സംശയം ... ഇരിഞ്ഞാലക്കുടയില്‍ ഞാനറിയാത്ത ഒരു കുന്നോ ? ... , " കൊണാട്ട് ഹില്‍സ് " ... ആ ... എന്തോ ആര്‍ക്കറിയാം . എന്നാലും ... കുഞ്ഞിരാമന് തല പുകച്ചു .
കാന്റീനില്‍ ചായ കുടിച്ചു തിരിച്ചു നടക്കുമ്പോള്‍ തൊട്ടു പുറകില്‍ അധികാരി ... പാവം ഭൂമി ദേവിക്ക് ഒരു ചവിട്ടു കൂടി വെച്ച് കൊടുക്കുന്നതിനു മുന്‍പ് അധികാരി തടഞ്ഞു കൊണ്ട് പറഞ്ഞു ... പോട്ടെടോ ഇപ്പോഴും തറ ചവിട്ടി പോളിക്കണ്ട . അതൊക്കെ ഓഫീസില്‍ മാത്രം മതി . ഇപ്പോള്‍ നമ്മള് നാട്ടുകാര്‍ . കുറച്ചു നാട്ടുവര്‍ത്തമാനം പറഞ്ഞു ഇരിക്കാം .
അധികാരിയുടെ ക്ഷണം സ്വീകരിച്ചു ഒരു ചായ കൂടെ കഴിക്കാന്‍ തീരുമാനിച്ച് ഓര്‍ഡര്‍ കൊടുത്തു ഇരിക്കുമ്പോള്‍ മനസ്സില്‍ മുന്‍പ് തോന്നിയ സംശയം മടിച്ചു മടിച്ചു ചോദിച്ചു കുഞ്ഞിരാമന് .
""സര് ക്ഷമിക്കണം ... ഇരിഞ്ഞാലക്കുടയുടെ ഒരു വിധം എല്ലാ ഭാഗങ്ങളും എനിക്കറിയാം . പക്ഷെ " കൊണാട്ട് ഹില്‍സ് " ... അത് എവിടെയാ "
മറുപടിയൊന്നും പറയാതെ ചായ മുഴുവന്‍ കുടിച്ചു അധികാരി പതുക്കെ എഴുന്നേറ്റു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു ... " നമ്മുടെ കോണത്തു കുന്നു തന്നെയാടോ അത് ... ഒരു 'ഇത്' ഇരിക്കട്ടെ എന്ന് കരുതി "
---- കടപ്പാട് ഞങ്ങളുടെ പ്രിയ ക്യാപ്ടന് ഡോക്ടര്‍ക്ക് ...
Subscribe to:
Post Comments (Atom)
2 comments:
മറുപടിയൊന്നും പറയാതെ ചായ മുഴുവന്‍ കുടിച്ചു അധികാരി പതുക്കെ എഴുന്നേറ്റു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു ... " നമ്മുടെ കോണത്തു കുന്നു തന്നെയാടോ അത് ... ഒരു 'ഇത്' ഇരിക്കട്ടെ എന്ന് കരുതി "
കോണത്ത് കുന്ന് സ്കൂളിൽ
പണ്ട് ഞാൻ മാജിക് അവതരിപ്പിച്ചിട്ടുണ്ട്
ഒരു അപ്പുകുട്ടൻ മാഷായിരുന്നു അന്നവിടെ എച്.എം.
Post a Comment